വർക്കേഴ്സ് മീറ്റിംഗ്

കോട്ടയം: കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗം ജനുവരി 29-ന് വെള്ളിയാഴ്ച രാത്രി ഓൺലൈനിൽ നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 9 മണിക്ക് നടക്കുന്ന യോഗത്തിൽ സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി ആദ്ധ്യക്ഷ്യം വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകും. കോട്ടയം, പത്തനംതിട്ട, കന്യാകുമാരി, പാലക്കാട്, വയനാട് ജില്ലകളിലുള്ള ഐ.ആർ.എ സഭകളിലെ ശുശ്രൂഷകന്മാരും സുവിശേഷകന്മാരും വർക്കേഴ്സ് മീറ്റിംഗിൽ പങ്കെടുക്കും.

Previous post The midnight sovereign call
Next post മിഡിൽ ഈസ്റ്റ് എക്സൽ യൂത്ത് സെമിനാർ ഇന്ന്