ദേശീയ സമ്മേളനവും അവാർഡ് വിതരണവും

യു.എസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനവും അവാർഡ് വിതരണവും ജൂൺ 30-ന് പിസിഎന്‍എകെ സമ്മേളനത്തിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭരണസമിതിയുടെ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം തിരഞ്ഞെടുപ്പും നടക്കും.

കൂടാതെ അവാർഡ് വിതരണവും നടക്കും. റവ. മനു ഫിലിപ്പ്, ജേക്കബ് മാത്യു, പി.എസ്. ഫിലിപ്പ്, തങ്കം സാമുവേൽ എന്നിവരാണ് അവാർഡ് ജേതാക്കൾ. പാസ്റ്റർ കെ.ജെ തോമസ് കുമിളി മുഖ്യപ്രസംഗകനായിരിക്കും.

പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ പ്രസിഡന്റ്, റവ. ഡോക്ടർ ഷിബു സാമുവേൽ വൈസ് പ്രസിഡന്റ്, ഡോക്ടർ സാം കണ്ണമ്പള്ളി ജനറൽ സെക്രട്ടറി, ബ്രദർ വിൽസൺ തരകൻ ജോ. സെക്രട്ടറി, പാസ്റ്റർ മനു ഫിലിപ്പ് ട്രഷറാർ, സിസ്റ്റർ ഏലിയാമ്മ വടകോട്ട് ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി. ഡബ്ള്യു. എഫ് ദേശീയ ഭാരവാഹികൾ.

Previous post സെമിനാർ
Next post Best New Phone For New Lifestyle