കോവിഡ് രോഗികൾക്ക് സഹായഹസ്തം നീട്ടി മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ് ബാധിതരായവർക്കും രോഗ മുക്തി നേടിയവർക്കും ക്യാൻസർ രോഗികൾക്കും നൽകിയത്. കീഴ് വായ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുള്ള മാസ്കുകളും കൈമാറി. സി.ഐ: സി.റ്റി. സജ്ഞയ്, എസ്.ഐ: മധു എന്നിവർ ഏറ്റുവാങ്ങി. എം.യു.പി.എഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി.ജോസഫ്, പാസ്റ്റർമാരായ സുരേഷ് കുമാർ, ബിനോയ് മാത്യു, സിജു ജോർജ്, ഫിന്നി തോമസ് തുടങ്ങിയവർ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Previous post പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം
Next post പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 3)