`ഇന്ത്യയിലെ ക്രൈസ്തവ സഭക്ക് ഒരു രക്തസാക്ഷി കൂടി…

_ഭർത്താവ് മരിച്ചാൽ സ്ത്രീകളെ ജീവനോടെ കത്തിച്ചിരുന്ന നാട്ടിൽ, മാറ്റത്തിന്റെ വിപ്ലവധ്വനി ഉയർത്തിയ വില്യം കേറിയുടെ മണ്ണിൽ സുവിശേഷത്തിനു വേണ്ടി വീറോടെ നിന്നതിന്റെ പേരിൽ യേശുവിലുള്ള വിശ്വാസം ത്യജിച്ചില്ല എന്ന കാരണത്താൽ സ്വന്തം വീട്ടുകാരുംതനിക് വിവാഹം നിശ്ചയം ചെയ്തിരുന്ന ഭാര്യ വീട്ടുകാരും ഗ്രാമവാസികളും ചേർന്ന് യുവ സുവിശേഷകനായ മാധവനെ ജീവനോടെ ക്രൂരമായി അഗ്നിക്കിരയാക്കി കൊലപ്പെടുത്തി. നിർബന്ധങ്ങൾക്ക്‌ വഴങ്ങാതെ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുകയോ, ക്രിസ്തുവിനെ തള്ളി പറയുകയോ ചെയ്യാൻ തയ്യാറായില്ല എന്നതാണ് തന്റെ മേൽ ആരോപിച്ച കുറ്റം. തന്റെ അസ്ഥി പോലും ശേഷിപ്പിക്കാതെ മാധവൻ എന്ന യുവ സുവിശേഷകനെ അശേഷം ഇല്ലാതാക്കിയ ഗ്രാമവാസികളോട് – നിങ്ങളെ ഇല്ലാതാക്കാൻ ആരും കടന്നു വരില്ല, ആരും നിങ്ങൾക്ക് എതിരെ സമരം ചെയ്യില്ല, നിങ്ങളുടെ മക്കളെ ആരും തട്ടിക്കൊണ്ടു പോകില്ല നിങ്ങൾക്ക് ധൈര്യമായി ആ ഗ്രാമത്തിൽ ജീവിക്കാം എന്തെന്നാൽ മാധവൻ സേവിച്ചിരുന്ന ദൈവം അങ്ങനെ ചെയ്യുവാൻ ആരെയും പഠിപ്പിച്ചിരുന്നില്ല. എന്നാൽ മറിച്ചു ഒരു കാര്യം ഉറപ്പോടെ ഞങ്ങൾക്ക് പറയുവാൻ പറ്റും, രക്തസാക്ഷികളുടെ രക്തമാണ് സഭയുടെ വളർച്ചക്കുള്ള വിത്ത്. ആ ഉറച്ച ബോധത്തിൽ ചരിത്രത്തിൽ നിന്നുള്ള തികഞ്ഞ അറിവോടെ മാധവൻ എന്ന വിത്തിനെ നിങ്ങൾ ആ ഭൂമിയിൽ വിതച്ചെങ്കിൽ താമസം വിനാ ആ മണ്ണിൽ ഒരു സഭ വളരുക തന്നെ ചെയ്യും. പ്രിയപ്പെട്ട യുവ സുവിശേഷകൻ മാധവാ “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ച് കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.” ആ ശോഭയേറും തീരത്തു വീണ്ടും കാണാമെന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു….

ക്രിസ്തീയ പ്രത്യാശയോടെ,

യുവ സുവിശേഷകൻ

കടപ്പാട് : ജി.എം. ന്യൂസ്

Previous post സുവിശേഷകനെ ചുട്ടുകൊന്നു
Next post എക്സൽ വിബിഎസ് പുതിയ ഭാരവാഹികൾ