ക്രൈസ്തവ ഗായകൻ അനീഷ് കെ. ജോസിന് സ്നേഹ വീടൊരുക്കി പവർ വിഷൻ ടി.വി.

തിരുവല്ല: സംഗീതത്തിലൂടെയും സുവിശേഷ പ്രസംഗത്തിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ പാസ്റ്റർ അനീഷ് കെ ജോസിനും (വാഴൂർ) കുടുംബത്തിനും ഭവനം ഒരുങ്ങി. പവർവിഷൻ ടി.വി. പ്രേക്ഷകരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ അനീഷിന് കൈമാറി. വർഷങ്ങളായി സ്വന്തമായി ഭവനം ഇല്ലാതിരുന്ന കർതൃദാസൻ അനീഷ് കെ.ജോസിന്റെ ശാരീരിക വൈകല്യം സുവിശേഷവേലയ്ക്ക് തടസ്സമായിരുന്നില്ല. വീട്ടിലെ സഭായോഗം എന്ന ആരാധന കൂട്ടായ്മയിൽ സംഗീതശുശ്രുഷക്കു നേതൃത്വം കൊടുക്കുന്ന കർത്തൃദാസനു വേണ്ടി പവർവിഷൻ ടി.വി. പുതിയ വീട് ഒരുക്കുകയായിരുന്നു.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ പ്രിൻസ് തോമസ് ഉൾപ്പടെയുള്ള മറ്റു ദൈവദാസന്മാരും ചേർന്നാണ് പുതിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം ദൈവദാസനും കുടുംബത്തിനും കൈമാറിയത്.

Previous post അരുണാചൽ പ്രദേശിൽ ക്രൈസ്തവർ പാർക്കുന്ന ഗ്രാമം കത്തി നശിച്ചു
Next post ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ സമ്മേളനം മാർച്ച് 26 മുതൽ