പാസ്റ്റർക്ക് മർദ്ദനമേറ്റു

ഭോപ്പാൽ: മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിൽ പാസ്റ്റർ കൈലാഷ് ഡുഡ് വേയെ ക്രൂരമായി മർദ്ദിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട പാസ്റ്റർ കൈലാഷ് അപകട നില ഇതുവരെയും തരണം ചെയ്തിട്ടില്ല. സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്ത പാസ്റ്റർ കൈലാഷിനെ സുവിശേഷ വിരോധികൾ വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളിൽ നിന്നും പടികൾ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാസ്റ്റർ കൈലാഷിന്റെ പേരിൽ  അന്യായമായി കേസ് ഫയൽ ചെയ്യുകയും ചെയ്തിരിക്കുന്നു.

Previous post കിഡ്നി ദാതാക്കളെ തേടുന്നു
Next post മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ