15 പേരിൽ അധികമാകാതെ ക്രൈസ്തവ ആലയങ്ങളിൽ പ്രാർത്ഥന നടത്താം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒരു സമയം 15 പേരിൽ അധികമാകാതെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥന നടത്തുന്നതിന് അനുമതിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതിനാലുമാണ് ക്രൈസ്തവ ആരാധനാലയങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാത്തതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതു സംബ്ബന്ധിച്ച് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

Previous post ഞായറാഴ്ച ക്രൈസ്തവ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയില്ല
Next post ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്