മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു സാധ്യത

ഇംഫാൽ: കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശുപാർശ ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മുഖ്യമന്ത്രി ബിരേൻ സിങ് ഇന്നു 3 മണിക്കു ഗവർണറെ കണ്ട് രാജി സന്നദ്ധത അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഗവർണറെ സന്ദർശിക്കാനുള്ള യാത്രയിൽ; രാജിവയക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം ആളുകൾ മുഖ്യമന്ത്രിയെ തടയുകയും രാജിക്കത്ത് പിടിച്ചു വാങ്ങി കീറിക്കളയുകയും തുടർന്ന് താൻ രാജി വയ്ക്കുന്നില്ല എന്നു പ്രതികരിച്ച് മുഖ്യമന്ത്രി മടങ്ങിപ്പോകുകയും ചെയ്തു. കലാപ മേഖലകളിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തിയിരിക്കയാണിപ്പോൾ.

Previous post Thing That Need To Carry When Travelling
Next post Sports Benefits For Healthy Life