പ്രാർത്ഥനയ്ക്ക്

നവാട (ബീഹാർ) : ബിഹാറിലെ നവാട ജില്ലയിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷാജുവിനെ Up സംഘം സുവിശേഷ വിരോധികൾ ഇന്നലെ (ഓഗസ്റ്റ് 6 ഞായറാഴ്ച) സഭാ ആരാധനാ മദ്ധ്യേ ക്രൂരമായി മർദ്ദിച്ചു. നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഒരു സംഘം ആളുകൾ സഭാഹാളിൽ അതിക്രമിച്ചു കയറി ആരാധന നിർത്തിവയ്ക്കുവാൻ ആവശ്യപ്പെട്ടു. പാസ്റ്റർ ഷാജുവിനോട് പൊലീസ് സ്റ്റേഷനിലേക്ക് വരണം എന്നാവശ്യപ്പെട്ട് ബൈക്കിൽ കയറ്റി ഒരു സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ച് ക്രൂരമായി മർദിച്ച് അവശനാക്കുകയായിരുന്നു.

കോട്ടയം വാകത്താനം ഞാലിയാകുഴി സ്വദേശിയായ പാസ്റ്റർ ഷാജു, ഡോ.എബി പി. മാത്യു നേതൃത്വം കൊടുക്കുന്ന ബീഹാർ മിഷൻ്റെ മിഷനറിയാണ്. ഭാര്യ ഷീന. രണ്ടു മക്കൾ.

Previous post പ്രാർത്ഥനാ സമ്മേളനം
Next post പ്രാർത്ഥനാ സംഗമം