പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.എം. ജോർജിന്റെ മകൾ റ്റീനാ ജോർജ് ഒരു വീഴ്ചയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നു. തനിയെ എഴുന്നേറ്റിരിക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്ന ഈ മകൾക്കു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ്, ജോൺ ജോസഫ്, ജേക്കബ് ദാനിയേൽ, ജോബ് ചാക്കോ, സുവി. എം.ജെ. ചാക്കോ എന്നിവർ ഭവനത്തിലെത്തി പ്രാർത്ഥിക്കുകയും ഐ.ആർ.എ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയും ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും നൽകിയ സാമ്പത്തിക സഹായം ഈ കുടുംബത്തിനു പാസ്റ്റർ ജേക്കബ് ജോർജ് കൈമാറുകയും ചെയ്തു.
ഫോൺ: +919895547486

Previous post ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു
Next post സെമിനാർ