പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാതെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 24-ാമത് പ്രാർത്ഥനാ സംഗമം ജൂൺ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ് (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ മറ്റു ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

കോവിഡിന്റെ പിടിയിൽ അമർന്ന് അനേകരുടെ ജീവനും ജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക്, അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർ വരമ്പുകളില്ലാതെ നിസ്തുല സമാധാനത്തിന്റെ ഉറവിടവും സമാധാന പ്രഭുവുമായ യേശു ക്രിസ്തുവിനെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട പ്രാർത്ഥനാ കൂട്ടായ്മയാണ് ‘യേശുവിൻ തൃപ്പാദത്തിൽ’. 2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680

Password :amen


Previous post വചന ചിന്ത
Next post ഐ.സി.ഇ.റ്റി.ഇ ഭരണ സമിതിയിൽ ഡോ. ജെസ്സി ജെയ്സൺ