പാസ്റ്റർ ഷിബു തോമസിനായി പ്രാർത്ഥിക്കുക

കൊച്ചി: പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് മാർച്ച്‌ 17-ന് എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റിലിൽ സർജറിക്ക്‌ വിധേയനായിരുന്നു. സർജറിയിൽ ഇടത് വൃക്കയുടെ മുകളിൽ നിന്നും ഏകദേശം 4.5 സെന്റിമീറ്റർ വലിപ്പമുള്ള ഒരു മുഴ പൂർണ്ണമായി നീക്കം ചെയ്ത് ബയോപ്‌സിയുടെ റിപ്പോർട്ടിനായി അയച്ചിട്ടുണ്ട്. രക്തസമ്മർദ്ദം ഉയർന്നതുകൊണ്ട് തലച്ചോറിന്റെ സി.റ്റി സ്കാനും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം ഓക്സിജൻ സപ്പോർട്ടോടെയാണ് ശ്വസിക്കുന്നത്.എല്ലാ ദൈവമക്കളും അദ്ദേഹത്തിന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

Previous post ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ സമ്മേളനം മാർച്ച് 26 മുതൽ
Next post അപ്കോണിന് (APCCON) പുതിയ ഭാരവാഹികൾ