അടിയന്തര പ്രാർത്ഥനയ്ക്ക്

രാജ്കോട്ട്/ഗുജറാത്ത്: ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ ജോയി മാത്യു (നെടുംകുന്നം) ഗുരുതരാവസ്ഥയിൽ ഗുജറാത്തിലെ രാജ്ക്കോട്ട് ശുഭം ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. പെട്ടെന്നുണ്ടായ അമിത രക്തസമ്മർദ്ദം മൂലം തലച്ചോറിൽ രക്തം കട്ട പിടിക്കുകയും ശരീരത്തിന്റെ ഒരു വശത്തിന് തളർച്ച സംഭവിക്കുകയുമായിരുന്നു. രാജ്കോട്ട് ദൈവസഭാംഗമായ അദ്ദേഹം കോട്ടയം ജില്ലയിലെ നെടുംകുന്നം സ്വദേശിയാണ്. ദൈവം അദ്ദേഹത്തെ സൗഖ്യമാക്കേണ്ടതിനായി ദൈവജനത്തിന്റെ അടിയന്തര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post ലേഖനം : മുടിയൻ പുത്രനോ? മടിയൻ പുത്രനോ?
Next post മീഡിയ കോൺഫറൻസ്