അടിയന്തര പ്രാർത്ഥനയ്ക്ക്

കോട്ടയം: കൊല്ലാട് കളത്തിൽക്കടവിൽ വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകനായ എഡ്വിൻ ജൂൺ 27-ന് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഒരു മേജർ സർജറിക്കു വിധേയനായി കഴിയുന്നു. തന്റെ സഹോദരി അന്നുമോളെ (അന്നു സാറാ ആലിച്ചൻ-16) പ്ലസ് വൺ പരീക്ഷയ്ക്കായി കൊണ്ടു വിടാനായി പോകവേ ഓട്ടോ റിക്ഷയും തങ്ങൾ സഞ്ചരിച്ച ബൈക്കും കുട്ടിയിടിച്ചായിരുന്നു അപകടം. പിറ്റേ ദിവസം അന്നുമോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എഡ്വിൻ മോന് (22) തലയ്ക്കും കാലിനും ഗുരുതരമായ ക്ഷതമേറ്റിരുന്നു. കഴിഞ്ഞ ദിവസം ഒരു മേജർ സർജറിക്കു വിധേയനായി. സ്പൈനൽ സംബ്ബന്ധമായ ഒരു സർജറി കൂടി ആവശ്യമാണ്. ദി പെന്തക്കോസ്തു മിഷൻ കോട്ടയം സെന്റർ സഭാംഗമാണീ കുടുംബം. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഈ കുടുംബത്തിനു വേണ്ടിയുള്ള ദൈവമക്കളുടെ പ്രാർത്ഥനയും സുമനസ്സുകളുടെ സഹായവും അഭ്യർത്ഥിക്കുന്നു.

ഫോൺ : 9847822273

Previous post കർണാടകയിൽ ബൈബിൾ കത്തിച്ചു
Next post അടിയന്തിര പ്രാർത്ഥനയ്ക്ക്