വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജൂൺ 10 ശനിയാഴ്ച ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവിശേഷ പ്രവർത്തനം, മദ്ധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. കർത്തൃദാസിമാരായ ലീലാമ്മ ജേക്കബ് (പ്രസിഡന്റ്), ഷിനി ജോൺ (സെക്രട്ടറി), ജോയമ്മ സാബു (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

Previous post സ്കൂളുകളിൽ ബൈബിൾ നിരോധനം
Next post ആർ.ഡബ്ല്യു.എം സമ്മേളനം