ആർ.ഡബ്ല്യു.എം സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ വനിതാ സമ്മേളനം നടന്നു. ഇന്നു (ജൂൺ 10) രാവിലെ 10 മണിക്ക് സ്ഥലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ദാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ആർ.ഡബ്ല്യു.എം പ്രസിഡന്റ് അന്നമ്മ ദാനിയേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ബിജിലി ഷിബു റോമർ 16: 1, 2 വാക്യങ്ങളെ ആധാരമാക്കി വചന സന്ദേശം നൽകി. വിവിധ വിഷയങ്ങൾക്കു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, തുടർ പ്രവർത്തനങ്ങൾ സംബ്ബന്ധിച്ചുള്ള ചർച്ച എന്നിവയും നടന്നു. ജോയമ്മ സാബു സ്വാഗതവും ഓമന ബാബു നന്ദിയും പറഞ്ഞു. ലീലാമ്മ ചാക്കോ സമാപന പ്രാർത്ഥന നടത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സഭകളിൽ നിന്നുള്ള സഹോദരിമാർ സമ്മേളനത്തിൽ പങ്കെടുത്തു.

Previous post വനിതാ സമ്മേളനം
Next post വചന ചിന്ത