വിദ്യാർത്ഥി സംഗമം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ഇല്ലിവളവ് സഭയിൽ വിദ്യാർത്ഥി സംഗമം നടന്നു. പാസ്റ്റർ ജേക്കബ് ജോർജ്ജിന്റെ അധ്യക്ഷതയിൽ  പാസ്റ്റർ പി. സാംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഐ.ആർ.എ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടി കുട്ടികൾക്കായി നൽകിയ വിദ്യാഭ്യാസ സഹായങ്ങളുടെ വിതരണം പാസ്റ്റർ പി.സാംകുട്ടി നിർവഹിച്ചു.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ മെമൻ്റോ നൽകി അനുമോദിച്ചു. കുട്ടികളെ കൂടാതെ പാസ്റ്റർമാരായ ഒ.എം ജോർജ്, ജേക്കബ് ദാനിയേൽ, ജോൺ ജോസഫ്, ജോബ് ചാക്കോ, സഭാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പാസ്റ്റർ ഷിബു ജോസഫ് സ്വാഗതവും പാസ്റ്റർ സാബു എം ജോസഫ് കൃതജ്ഞതയും പറഞ്ഞു.

Previous post വർക്കേഴ്സ് മീറ്റിംഗും ധന സഹായ വിതരണവും
Next post പുസ്തക പ്രകാശനവും വചന പ്രഘോഷണവും