അനുമോദന സമ്മേളനം

വയനാട്: സുൽത്താൻ ബത്തേരി താലൂക്കിലുള്ള വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളിൽ ഈ വർഷം 10, +2 ക്ലാസ്സുകളിൽ വിജയികളായ കുട്ടികൾക്ക് ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് ക്യാഷ് അവാർഡുകൾ നൽകുന്നു. ജൂൺ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ബത്തേരി ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. പി.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ്, സെക്രട്ടറി പാസ്റ്റർ കെ.എം സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous post നിത്യതയിൽ
Next post വചന ധ്യാനം