പഠന ക്ലാസ്സ്

വയനാട്: ‘സ്റ്റിവേർഡ്സ് ഓഫ് ക്രൈസ്റ്റ്’ (Stewards of Christ) ഒരുക്കുന്ന ത്രിദിന ദൈവവചന പഠന ക്ലാസ്സ് ഏപ്രിൽ 25, 26, 27 (ചൊവ്വാ, ബുധൻ, വ്യാഴം) തീയതികളിൽ സുൽത്താൻ ബത്തേരി ചുങ്കം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും.’അന്ത്യകാല ഉണർവ്’ എന്ന പേരിൽ നടത്തപ്പെടുന്ന ഈ യോഗങ്ങളിൽ യേശു ക്രിസ്തുവിന്റെ മടങ്ങിവരവ്, ക്രിസ്തുവിൽ ഞാൻ ആര്, ക്രിസ്തു എനിക്ക് ആര്, വിശ്വാസികളും ശുശ്രൂഷകരും നേരിടുന്ന വിശ്വാസപരവും ഉപദേശപരവുമായ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ പാസ്റ്റർ തോമസ് വർഗീസ് (ബാംഗ്ലൂർ) ക്ലാസ്സുകൾ നയിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ക്ലാസ്സുകൾ. പാസ്റ്റർമാരായ സാം തോമസ്, വിൻസന്റ് ആൽബർട്ട്, സി.വൈ. കുര്യാച്ചൻ, റോജി സഖറിയ തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.
വിവരങ്ങൾക്ക്:
+919526332919, +919388855987
+919961462134, +919447427016

Previous post സംസ്കാരം ഇന്ന്
Next post സുവിശേഷ യോഗം