വയനാട് വഴി റെയിൽവെ

വയനാടിനെ റെയിൽവെ ഭൂപടത്തിൽ ഉൾപ്പെടുത്തും വിധം കൊയിലാണ്ടി-മൈസൂരു റെയിൽവെ ലൈനിനു പുതിയ നിർദ്ദേശം

കോഴിക്കോട്: വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്-മൈസൂർ പദ്ധതികൾ മങ്ങുന്നു. ഈ രണ്ട് പദ്ധതികൾക്ക് പകരമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള കാഡകോലയിലേക്കുള്ള തീവണ്ടിപാത പരിഗണിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ‘ദി ഹിന്ദു’വാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 190 കിലോ മീറ്റർ നീളമുള്ള റെയിൽപാതയായിരിക്കും നിർമ്മിക്കുക. കൊയിലാണ്ടിയിൽ നിന്നും തുടങ്ങി പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി കോട്ട, ഹാംപാപുര, ബാദിർഗുഡു വഴി കാഡകോല സ്റ്റേഷനിലാവും റെയിൽവേ പാതയെത്തുക. വയനാടിനെയും മൈസൂരിവിനെയും ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല പാത ഇതാണെന്നും പാത മൂലം വന്യമൃഗങ്ങൾക്കും കാര്യമായ പ്രശ്നങ്ങളുണ്ടാവില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

Previous post കൺവൻഷൻ
Next post കരിയംപ്ലാവ് കൺവൻഷൻ