കൺവൻഷൻ

റാന്നി: സീയോൻ അസംബ്ലി ദൈവ സഭയുടെ ആഭിമുഖ്യത്തിൽ 44-ാമത് തോമ്പിക്കണ്ടം കൺവൻഷൻ ജനുവരി 25 മുതൽ 29 വരെ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ ബിനോയി ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ. തോമസ് (കുമളി), വി.റ്റി. റെജിമോൻ, എബി ഏബ്രഹാം, ടോമി ജോസഫ് എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിൽ ‘സീയോൻ മെലഡി’ ടീം ഗാനശുശ്രൂഷ നയിക്കും. സനം ടി.വി. യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.

Previous post ജനറൽ കൺവൻഷൻ
Next post പ്രാർത്ഥനാ സംഗമം