അടിയന്തര പ്രാർത്ഥനയ്ക്ക്

മല്ലപ്പള്ളി/ആനിക്കാട്: മരം മുറിക്കുന്നതിനിടെ മരച്ചില്ലകൾ ശരീരത്തിൽ വീണതിനെ തുടർന്ന് പുല്ലുകുത്തി ഐ.പി.സി. സഭാംഗം ചിരട്ടാമണ്ണിൽ സണ്ണി സി.ജെ. യെ (ലവ്‌ലി) ഗുരുതരാവസ്ഥയിൽ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. തലയ്ക്കും, വാരിയെല്ലിനും, നട്ടെല്ലിനും പൊട്ടലുണ്ട്. കിഡ്നിക്കും ക്ഷതമേറ്റിട്ടുണ്ട്. തലയ്ക്കകത്ത്...

ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബുജ: തിങ്കളാഴ്ച രാത്രി (ജൂലൈ 25) തീവ്രവാദികൾ കടുന നഗരത്തിന് പുറത്തുള്ള ഒരു പ്രധാന ക്രിസ്ത്യൻ ഗ്രാമത്തിൽ നിന്ന് 36 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. വടക്ക്–പടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍...

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ

ന്യൂഡൽഹി: ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലെ വാദം മന:പൂർവ്വം വൈകിപ്പിക്കുന്നെന്ന ആരോപണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കോടതി. എല്ലാത്തിനും പരിധിയുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസിൽ വാദം നീട്ടിവയ്ക്കുന്നത് മന:പൂർവ്വമാണെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ എഴുതിയതിനെക്കുറിച്ചായിരുന്നു വിമർശനം....

അനുമോദനവും മിഷൻ സമ്മേളനവും

തൃശ്ശൂർ : കുന്നംകുളത്തെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ CBSC പത്താം ക്ലാസ് പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും വാർഷിക മിഷൻ സമ്മേളനവും നടന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ...

ക്രിസ്റ്റ്യൻ ഫോക്കസ് പത്രം (പഴയ ലക്കങ്ങൾ)

ലേഖനങ്ങളും മറ്റും വായിക്കുവാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക) https://drive.google.com/drive/mobile/my-drive?utm_source=en http://cff.irachurch.in/2017-december-issue-color-finalr/ ക്രിസ്റ്റ്യൻ ഫോക്കസ് 2015 നവംബർ ലക്കം https://drive.google.com/file/d/0B2FukgBhs12qM3E1UHZiTVJoa1U/view? 1.ക്രിസ്റ്റ്യൻ ഫോക്കസ് 2019 ഡിസംബർ ലക്കം👇 https://drive.google.com/file/d/1ckFMdny3jAOX2FACtvJFALzkhAiOntVm/view 2.ക്രിസ്റ്റ്യൻ ഫോക്കസ് 2019 നവംബർ ലക്കം👇 https://drive.google.com/file/d/1n-GbwqyvzHWmPkfUeSdXbBcmRdvfgMkp/view? 3.ക്രിസ്റ്റ്യൻ ഫോക്കസ് 2019 ഒക്ടോബർ...

നിത്യതയിൽ

പാലക്കാട് : ഐപിസി അട്ടപ്പാടി സെന്റർ മുണ്ടൻപാറ സഭാംഗങ്ങളായ ഭാര്യയും ഭർത്താവും ഒരേ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വലിയ പറമ്പിൽ വി. ജെ ജോൺസണും (56) ഭാര്യ മോളിയുമാണ് (52) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു ജോൺസൺ....

കുട്ടികളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ്റ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th, 12th, Degree പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ഇന്നു മുതൽ (ജൂലൈ 28 മുതൽ 31 വരെ) പകലും വൈകിട്ടുമായി സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ അനീഷ് എം. ഐപ്പ് നേതൃത്വം നൽകുന്നു.ഫോൺ:...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 27) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

റാങ്ക് നേടി

തിരുവനന്തപുരം : നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനി സാറ ജോൺ കേരള യൂണിവേഴ്സിറ്റിയുടെ ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോതമംഗലം കറുകട ഇന്ത്യ പെന്തകോസ്ത് ദൈവസഭ പ്രയർ സെന്റർ സഭാംഗങ്ങളായ എം. എം യോഹന്നാൻ-ശലോമി ദമ്പതികളുടെ മകളാണ്.