നിത്യതയിൽ

പാലക്കാട് : ഐപിസി അട്ടപ്പാടി സെന്റർ മുണ്ടൻപാറ സഭാംഗങ്ങളായ ഭാര്യയും ഭർത്താവും ഒരേ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വലിയ പറമ്പിൽ വി. ജെ ജോൺസണും (56) ഭാര്യ മോളിയുമാണ് (52) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു ജോൺസൺ. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു മോളി. സംസ്കാരം നാളെ രാവിലെ 11-ന് മുണ്ടൻപാറ ഐപിസി സഭാ സെമിത്തേരിയിൽ. മക്കൾ: സുഷമ, ഫിലിപ്സൺ. മരുമക്കൾ : ഷൈജു, ലിബിന.

Previous post കുട്ടികളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും
Next post ക്രിസ്റ്റ്യൻ ഫോക്കസ് പത്രം (പഴയ ലക്കങ്ങൾ)