പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം  അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ പതിനാറാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 8 ശനിയാഴ്ച നാളെ ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സജി കുര്യൻ (പുനലൂർ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ID : 828 3015 0680 Password :amen

ലഹരിവിരുദ്ധ സന്ദേശയാത്ര

വയനാട്: ലഹരി മരുന്നിൻ്റെ കള്ളക്കടത്തും ഉപയോഗവും കൊച്ചുകുട്ടികളിൽ പോലും വ്യാപകമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ സഭകളിലെ പാസ്റ്റർമാരുടെയും യുവജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ വളരെ അടുക്കും ചിട്ടയോടും കൂടി ഒക്ടോബർ 4,5 തീയതികളിൽ നടന്ന ദിദ്വിന ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് അനുഗ്രഹ സമാപ്തി. കൽപ്പറ്റ എച്ച്.ഐ.എം....

പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ പരസ്യ യോഗവും ലഹരി വിരുദ്ധ പ്രചരണവും നാളെ (ഒക്ടോബർ 8 ശനി) കോട്ടയം ജില്ലയിലെ വേളൂർ, മാണിക്കുന്നം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർമാരായ ഒ.എം....

ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും വേളൂർ ഐ.ആർ.എ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒക്ടോബർ 2 ന് ഉച്ച കഴിഞ്ഞ് ശുചീകരണ പ്രവർത്തനം നടത്തി. വേളൂർ, മാണിക്കുന്നം എന്നിവിടങ്ങളിൽ വൃദ്ധരും രോഗികളും...

യു.പി.സി.എഫ് കൺവൻഷൻ

സൂററ്റ് (ഗുജറാത്ത്): സൂററ്റിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഫെലോഷിപ് 22-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ നാൻപുര മഹാവീർ ഹോസ്പിറ്റലിനു സമീപം ജീവൻഭാരതി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സജി കുമാർ കെ....

ബ്ലസ്സ് ഡൽഹി: റിവൈവൽ മീറ്റിങ്ങുകൾ

ന്യൂഡെൽഹി: ഗൗതം നഗർ ഐ.പി.സി. ശാലോം സഭയുടെ ആഭിമുഖ്യത്തിൽ 'ബ്ലസ്സ് ഡൽഹി 2022' റിവൈവൽ മീറ്റിങ്ങുകൾ ഒക്ടോബർ 7, 8 (വെള്ളി, ശനി) തീയതികളിൽ ഇന്ത്യൻ സമയം വൈകുന്നേരം 7.30 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെയിംസ് മുളവന, പാസ്റ്റർ ജസ്റ്റിൻ...

ന്യൂ ഇന്ത്യാ ദൈവ സഭയ്ക്ക് പുതിയ ഭരണസമിതി

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യാ ദൈവ സഭയുടെ ജനറൽ പ്രസിഡന്റായി ഡോ. ആർ. ഏബ്രഹാമും ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പിയും തെരെഞ്ഞെടുക്കപ്പെട്ടു. ജനറൽ പ്രസിഡൻ്റായിരുന്ന പാസ്റ്റർ വി.എ തമ്പിയുടെ വേർപാടിനെ തുടർന്ന് സെപ്റ്റംബർ 29 നു ചങ്ങനാശ്ശേരി കൊണ്ടൂർ ഹോട്ടലിൽ...

യുവജന ക്യാമ്പ്

ബാംഗ്ലൂർ : ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ഹിന്ദി വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ഒക്ടോബർ 24 -26 വരെ ഡൽഹി ദ് ഹോളി കിംഗ്ഡം ലൈഫ് സെന്ററിൽ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കും. കഴിഞ്ഞ ഏഴു വർഷത്തിലേറെയായി യുവജനങ്ങളുടെ ഇടയിൽ സഭാ-സംഘടനാ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്...

ഇയാൻ ചുഴലിക്കാറ്റ്

ഫ്ലോറിഡ/യു.എസ്: അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ! തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഇയാൻ (Ian) ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഫ്ലോറിഡ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറിൽ 240 കി.മീ വേഗതയിൽ (150 mph) കാറ്റ് വീശുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ബന്ധം നിലച്ചു. 25 ലക്ഷം പേർ...

ബൈബിൾ പരിഭാഷയുടെ നാൾവഴികൾ: സെമിനാർ

കോട്ടയം: ആത്മീയ രണാങ്കണത്തിലെ  അറിയപ്പെടാത്ത പോരാളികളാണ് ബൈബിൾ പരിഭാഷകർ. 2022 സെപ്റ്റംബർ 30 വെള്ളിയാഴ്ച ലോക ബൈബിൾ പരിഭാഷാ ദിനമാണ് (World Translation Day). അന്നേ ദിവസം 'ബൈബിൾ പരിഭാഷയുടെ നാൾവഴികൾ'  എന്ന സെമിനാർ വൈകിട്ട് 6.15 മുതൽ സൂം പ്ലാറ്റ്...