അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട് : വാഹനാപകടത്തിൽപ്പെട്ട പാസ്റ്റർക്കും ഭാര്യക്കും പരിക്ക്. ട്രൈബൽ മിഷൻ പ്രവർത്തകൻ പാസ്റ്റർ പ്രസാദും ഭാര്യ ബിന്ദു പ്രസാദും പനമരത്തുള്ള സഭയിൽ നിന്നും ഭവനത്തിലേക്ക് പോകും വഴി ചെറുകാട്ടൂർ എന്ന സ്ഥലത്തുവച്ച് തങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും റോങ്...

സത് വേദ തിയോളജിക്കൽ കോളജ് ഉദ്ഘാടനം

കോട്ടയം : സത് വേദ തിയോളജിക്കൽ കോളജ് (ഓൺലൈൻ ബൈബിൾ ട്രെയിനിംഗ്) ഉദ്ഘാടനവും സംഗീത ശുശ്രൂഷയും ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സത് വേദ മിഷൻ ഡയറക്ടർ പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ...

കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭയുടെ (ഡബ്ല്യു.എം.ഇ) 73-ാമത് ദേശീയ ജനറൽ കൺവൻഷൻ (കരിയംപ്ലാവ് കൺവൻഷൻ) ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനുവരിയിൽ നടക്കേണ്ടിയിരുന്ന കൺവൻഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ജനറൽ...

ക്രൈസ്തവ ആരാധനാലയം തകര്‍ത്തു

മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള 585 ചതുരശ്രയടി സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന പ്രാര്‍ത്ഥനാലയമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച...

ട്രാൻസ്ഫോമേഴ്‌സ് വിബിഎസ്

ട്രാൻസ്ഫോമേഴ്‌സ് വി.ബി.എസിന്റെ ഏറ്റവും പുതിയ തീം “സൂപ്പർ ഹീറോസ്” പ്രകാശനം ചെയ്തു. സത്യവിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു വിശ്വാസ വീരന്മാരായി യേശുവിനോട് ഒപ്പം നിൽക്കാൻ കുട്ടികളേയും യുവജനങ്ങളേയും പര്യാപ്തമാക്കുന്ന അനുഗ്രഹീത സിലബസാണ്‌ സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത്.ചരിത്രത്തിലാദ്യമായി ഇത്തവണ...

നിത്യതയിൽ

പത്തനംതിട്ട: ദി അപ്പോസ്തലിക് മിനിസ്ട്രീസ് ഇന്റർനാഷനൽ (TAMI) സഭയുടെ ശുശ്രൂഷകനും TAMI കേരള കോ-ഓർഡിനേറ്ററുമായ പാസ്റ്റർ സന്തോഷ് മല്ലശ്ശേരി (49) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വെളുപ്പിന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ശോഭമക്കൾ: സിജോ സന്തോഷ്, സ്നേഹ സന്തോഷ്.

‘നിയോകോവ്’ : പുതിയ വൈറസ്

കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന മറ്റൊരു മുന്നറിയിപ്പുമായി ചൈനയിലെ വുഹാൻ ശാസ്ത്രജ്ഞർ. ഉയർന്ന മരണ നിരക്കും വ്യാപനവും ഉള്ള 'നിയോകോവ്' (NeoCov) എന്ന പുതിയ തരം വൈറസിനെക്കുറിച്ചാണ് ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ...

നിത്യതയിൽ

കോട്ടയം: അയ്മനംവേലിക്കകത്ത് കെ. ജെ ജോൺ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: മറിയാമ്മ ജോൺ.മക്കൾ: പാസ്റ്റർ ഫിലിപ്പ് ജോൺ (ജാർഖണ്ഡ്), ജോസി ഷിബു. മരുമക്കൾ: സാലമ്മ ഫിലിപ്പ് (പുളിക്കൽ കവല), ഷിബു ജോൺ (വാഴൂർ).സംസ്കാരം നാളെ (27/01/2022) ഉച്ചക്ക് 12 നു ഇന്ത്യാ...

പാസ്റ്റർ ജെയിംസ് ജോസഫ് നിത്യതയിൽ

ചങ്ങനാശ്ശേരി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. തെങ്ങണ സുവാർത്താ ഫുൾ ഗോസ്പൽ സഭയുടെ ശുശ്രൂഷകനാണ്. സംസ്കാരം ഇന്നു വൈകുന്നേരം ചീരഞ്ചിറ സുവാർത്താ സഭാ സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ:...

സുവിശേഷ വയലിൽ മൂന്നര പതിറ്റാണ്ട്

അനുഭവങ്ങൾ പങ്കു വച്ച് പാസ്റ്റർ ബി. മോനച്ചൻ കായംകുളം തെരുവുകളിൽ സുവിശേഷം വിളിച്ചുപറയുന്ന ഒരു പരസ്യ യോഗ പ്രസംഗകനായി ആരംഭിച്ച എന്റെ സുവിശേഷ യാത്ര മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്...ഞാൻ കൃതാർത്ഥനാണ്.മുപ്പത്തിയഞ്ചു വർഷം ഒരു സുവിശേഷ പ്രഭാഷകൻ ആയിരിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ....