പാസ്റ്റർമാർക്കെതിരെയുള്ള കള്ളക്കേസുകൾ: പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: മതപരിവർത്തന നിരോധന നിയമപ്രകാരം പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പെന്തെക്കൊസ്ത് സഭാ പാസ്റ്റർമാരും ക്രൈസ്തവ സംഘടനാ നേതാക്കളും തങ്ങളുടെ സമൂഹത്തിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു...
