ജാമ്യം ലഭിച്ചു

ഡൽഹി: യുപിയിൽ ഒരു മാസം മുൻപ് ജയിലിലടക്കപ്പെട്ട പാസ്റ്റർ എബ്രഹാം തോമസിനും ഭാര്യ റീബ എബ്രഹാമിനും വിശ്വാസിയായ ബബിതയ്ക്കും കോടതി ജാമ്യം അനുവദിച്ചു.2023 മെയ് 13-ന് ഉത്തർപ്രദേശിലെ ഖോഡ പോലീസ് ആണ്, മതസ്വാതന്ത്ര്യ നിയമത്തിന്റെ (യുപി ഫോറം) വകുപ്പ് 3 &...

മതപരിവർത്തന വിരുദ്ധ നിയമം പിൻവലിച്ചു

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന വിരുദ്ധ നിയമം പിൻവലിച്ച് കർണാടക മന്ത്രിസഭ.മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമമാണ്  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത്. ആർഎസ്എസ് സ്ഥാപകൻ കെ. ബി ഹെഡ്‌ഗേവാർ ഉൾപ്പെടെയുള്ളവരുടെ സ്‌കൂൾ പാഠപുസ്തക പാഠങ്ങൾ...

ബിപോര്‍ജോയ് ചുഴലിക്കാറ്റ്

കച്ച്/ഗുജറാത്ത്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പ്രവേശിച്ച് കരതൊട്ടു. അര്‍ധരാത്രിവരെ കനത്ത കാറ്റും മഴയും തുടരും. ദമനിലെ കടല്‍ക്ഷോഭം രൂക്ഷമായി. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. വടക്കൻ ഗുജറാത്ത് മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഗുജറാത്ത്...

ഐ.സി.ഇ.റ്റി.ഇ ഭരണ സമിതിയിൽ ഡോ. ജെസ്സി ജെയ്സൺ

കോട്ടയം : ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) എന്ന ആഗോള വ്യാപകമായി ലീഡർഷിപ്പ് ട്രെയിനിങ് നൽകുന്ന ക്രിസ്തീയ സംഘടനയുടെ ഭരണസമിതിയിലേക്ക് ഡോ. ജെസ്സി ജയ്സൺ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ തിയളോജിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ ഏഴ് അക്രെഡിറ്റിങ്‌ ഏജൻസികളിലൂടെ 113...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാതെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 24-ാമത് പ്രാർത്ഥനാ സംഗമം ജൂൺ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ് (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ...

വചന ചിന്ത

ഒരുത്തൻ പരീശൻ, മറ്റൊരുവൻ ചുങ്കക്കാരൻ...ഇവർ രണ്ടുപേരും ദൈവാലയത്തിൽ ഉണ്ട്...ദൈവാലയത്തിലെ രണ്ടു പ്രാർത്ഥനാക്കാരാണവർ.!!വ്യക്തിപരമായ ഉപവാസാദിനങ്ങളുടെ കണക്കുകൾ പൊതുവിൽ പ്രസിദ്ധപ്പെടുത്തി, രഹസ്യ പ്രാർത്ഥനയുടെ മണിക്കൂറുകൾ പരസ്യമാക്കി, പതാരം കൊടുത്തതിന്റെ കണക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ട് ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന ഒരുവൻ, അവൻ പരീശനാണ്!! മാറിനിന്നു മാറത്തടിച്ചുകൊണ്ട് മറ്റൊരുവൻ; പൊതുവിടങ്ങളിൽ...

ആർ.ഡബ്ല്യു.എം സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ വനിതാ സമ്മേളനം നടന്നു. ഇന്നു (ജൂൺ 10) രാവിലെ 10 മണിക്ക് സ്ഥലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ദാനിയേലിന്റെ...

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജൂൺ 10 ശനിയാഴ്ച ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവിശേഷ പ്രവർത്തനം, മദ്ധ്യസ്ഥ പ്രാർത്ഥന,...

സ്കൂളുകളിൽ ബൈബിൾ നിരോധനം

യു.എസ് : അമേരിക്കയിലെ യൂട്ടാ (Utah) സംസ്ഥാനത്ത് ഒരു സ്കൂൾ ഡിസ്ട്രിക്റ്റിലെ പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് അശ്ലീലതയും അക്രമവും അടങ്ങിയിരിക്കുന്നു എന്നാരോപിച്ച് ബൈബിൾ നീക്കം ചെയ്തു. ബൈബിളിന്റെ കിംഗ് ജെയിംസ് പതിപ്പിൽ 'അശ്ലീല'വും 'അക്രമ' ചിത്രങ്ങളും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളും...

കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിൽ ഒന്നായ രാജസ്ഥാൻ പെന്തകോസ്തൽ ചർച്ച് വജ്ര ജൂബിലി നിറവിൽ. ചരിത്ര വഴികളിൽ 60 വർഷങ്ങൾ പിന്നിടുന്ന സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവൻഷനും ജൂൺ 22-25...