കോൺഫറൻസ്

മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് രാവിലെ 9.30 മുതൽ മാവേലിക്കര കല്ലുമല ഐ.ഇ.എം. ഓഡിറ്റോറിയത്തിൽ നടക്കും. മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷതയിൽ അസംബ്ലീസ് ഓഫ് ഗോഡ്...

ജനറൽ കൺവൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം...

നിത്യതയിൽ

ഹവായ്: യൂത്ത് വിത്ത് എ മിഷന്റെ (YWAM) സ്ഥാപകനും യൂണിവേഴ്സിറ്റി ഓഫ് നേഷൻസിന്റെ ഇന്റർനാഷണൽ ചാൻസലറുമായ ലോറൻ കന്നിംഗ്ഹാം(88) ഒക്ടോബർ 6-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ കന്നിംഗ്ഹാമിന് സ്റ്റേജ് 4 ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി, അത് ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും ലിംഫറ്റിക്...

ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

കോട്ടയം : പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോൺ...

ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 നാളെ രാവിലെ 10 മുതൽ വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു...

പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യയ്ക്കും ജയിൽ മോചനം

അലഹബാദ്: ഉത്തർപ്രദേശിലെ അക്ബർപുർ ജയിലിലായിരുന്ന പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ജയിൽ മോചിതരായി. വ്യാജ മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഏഴുമാസത്തിലേറെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഷീജയ്ക്കും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ...

പവർ കോൺഫറൻസ്

കൽപ്പറ്റ: വയനാട് ജില്ലയിൽ കർത്തൃ വേലയിലായിരിക്കുന്ന പാസ്റ്റർമാർക്കും സുവിശേഷകർക്കുമായി ഏകദിന 'പവർ കോൺഫറൻസ്' ഒക്ടോബർ 21-ന് കൊയിലേരി താബോർ ഹിൽ റിവർ വ്യു റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന കോൺഫറൻസിൽ ഡോ. കെ.മുരളീധർ, റവ.ജോർജ് പി. ചാക്കോ...

ഗാന സന്ധ്യ

ബെംഗളൂരു: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24 ഞായറാഴ്ച ബെംഗളൂരുവിൽ ഭക്തസംഗീതം ഗാനശുശ്രൂഷ നടത്തുന്നു. ബാംഗ്ലൂരിലെ വിവിധ...

പ്രാർത്ഥനയ്ക്ക്

കോഴിക്കോട്: ഐപിസി തിരുവമ്പാടി സെന്ററിലെ മുക്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജൻ തോമസ് ശ്വാസകോശത്തിൽ അർബ്ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

ഗ്ലാഡ്സൺ ജേക്കബ്തിരുവല്ല : മലങ്കരയിലെ പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ ആത്മ പകർച്ചയും ഉണർവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘ഉണർവ് -2024‘ എന്ന പേരിൽ ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തെക്കോസ്തു കൺവൻഷന്റെ വിപുലമായ...