കൽപ്പറ്റ കെ.പി.എഫ്

വയനാട്: കൽപ്പറ്റയിലും സമീപ സ്ഥലങ്ങളിലും കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (കെ.പി.എഫ്) പുതിയ ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ എം.സി. രമേശ് (പ്രസിഡന്റ്), സാബു ഏബ്രഹാം (വൈസ് പ്രസിഡന്റ്), സജേഷ് സണ്ണി (സെക്രട്ടറി), ജിജോ ഏലിയാസ് (ജോ.സെക്രട്ടറി), ഏബ്രഹാം ജോസഫ് (ട്രഷറർ), റ്റി.എം. രാജീവ്, എസ്. ജോർജ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് 2023-’24 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കെ.പി.എഫ് ഭാരവാഹികൾ. പാസ്റ്റർ പി.സി ജേക്കബ് രക്ഷാധികാരിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഫെബ്രുവരി 12) ഉച്ച കഴിഞ്ഞ് കൽപ്പറ്റ ഐപിസി ബെഥേൽ ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Previous post ജനറൽ കൺവൻഷൻ
Next post VIDEO MESSAGES