ഭാരതപ്പുഴ കൺവൻഷൻ

ഒറ്റപ്പാലം : ഭാരതപ്പുഴ കൺവൻഷൻ ഇന്നു മാർച്ച് 3 മുതൽ 5 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും.തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, പ്രിൻസ് തോമസ്, സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, സാമുവേൽ ദേവസി, ജയ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. രക്ഷാധികാരി കെ.വി. ഉമ്മച്ചൻ, പ്രസിഡന്റ് പാസ്റ്റർ ഇ.പി. വർഗീസ്, സെക്രട്ടറി പി.കെ. ദേവസി (ബേബി), സജി മത്തായി കാതേട്ട്, എൽ. ജസ്‌റ്റസ് (പ്രോഗ്രാം കോർഡിനേറ്റേഴ്സ്) തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി നേതൃത്വം നൽകുന്നു.

Previous post ബുക്ക് സ്റ്റാൾ ആക്രമണം
Next post പുസ്തക പ്രകാശനം