വാർഷിക കൺവൻഷൻ

വാർത്ത: ജോൺ മാത്യു, ഉദയ്പുർ

ഉദയ്പുർ: രാജസ്ഥാൻ പെന്തെക്കോസ്തൽ ചർച്ചിന്റെ 61-ാം വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ 13 വരെ നടക്കും. ഡോക്ടർ ജേക്കബ് ചെറിയാൻ (SABC Bangalore) മുഖ്യപ്രഭാഷകൻ ആയിരിക്കും. സമ്മേളന ദിവസങ്ങളിൽ രാവിലെയുള്ള സെഷനിൽ ലൂക്കോസ് എഴുതിയ സുവിശേഷം ആധാരമാക്കി പ്രത്യേക സെമിനാർ നടക്കും.

ആർപിസി ഗായക സംഘം ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും. ഡോക്ടർ പോൾ തോമസ് മാത്യൂസിന്റെ നേതൃത്വത്തിൽ സമ്മേളനത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു വരുന്നു. ഡോക്ടർ തോമസ് മാത്യൂസ് രാജസ്ഥാനിലെ ഉദയ്പൂരിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് 61 വർഷം പിന്നിടുന്നത്.

Previous post വചന ധ്യാനം
Next post പ്രത്യാശോത്സവം-2024 ക്രൈസ്തവ സമ്മേളനം