കൺവെൻഷൻ

മല്ലപ്പള്ളി: 20-ാമത് മല്ലപ്പള്ളി സംയുക്ത പെന്തെകോസ്തു കൺവൻഷൻ മെയ് 12 മുതൽ 14 വരെ മങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോയ് പാറക്കൽ, അനീഷ് തോമസ്, എബി എബ്രഹാം എന്നിവർ പ്രസംഗിക്കും. ദിവസവും 6നു ആരംഭിക്കുന്ന സംഗീത ശുശ്രൂഷക്ക് ക്രൈസ്തവ ഗായകരായ പാസ്റ്റർ സാമുവേൽ വിത്സൺ, ലോർഡ്‌സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി എന്നിവരുടെ നേതൃത്വത്തിൽ യേശുദാസ് ജോർജ്ജ് ഓർക്കസ്ട്രാ നിർവഹിക്കും.പാസ്റ്റർമാരായ എ.ഡി. ജോൺസൺ, ഐസക്ക് തോമസ്, ടി.എം. വറുഗീസ്, ബിനോയ്‌ മാത്യു, സുരേഷ് കുമാർ, പ്രകാശ് വി. മാത്യു, ജേക്കബ് വറുഗീസ് തോപ്പിൽ, ബെന്നി കൊച്ചുവടക്കേൽ, എം.എ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ 60 അംഗകമ്മറ്റി കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. മല്ലപ്പള്ളി സമീപ പ്രദേശങ്ങളിലെ പെന്തെകോസ്തു സഭകളുടെ കൂട്ടായ്മായ മല്ലപ്പള്ളി യു.പി.എഫ് ന്റെ ആഭിമുഖ്യത്തിലാണ് കൺവൻഷൻ നടക്കുന്നത്.

Previous post പ്രാർത്ഥനാ യോഗത്തിനു നേരെ അക്രമം
Next post വചന ചിന്ത