കൺവൻഷൻ

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യുപിഎഫ്കെ) ഐക്യ കൺവെൻഷനു ഇന്നു വൈകിട്ടോടെ ആരംഭം. ഒക്ടോബർ 20 (ചൊവ്വ–വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ.ജെ. മാത്യു മുഖ്യ പ്രസംഗകനായിരിക്കും. വനിതാ സമ്മേളനത്തിൽ സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ) പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി. യുപിഎഫ്കെ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷക്ക് നേത്ര്വതം നൽകും. യുവജന സമ്മേളനവും നടക്കും.

Previous post സ്വവർഗ വിവാഹം നിയമ വിരുദ്ധം : സുപ്രീം കോടതി
Next post യുവജന ക്യാമ്പ്