യുവജന ക്യാമ്പ്

നിലമ്പൂർ : അഗപ്പെ ഗോസ്‌പൽ മിഷൻ യൂത്ത് & സൺ‌ഡേസ്കൂൾ വിഭാഗം നേതൃത്വം നൽകുന്ന യൂത്ത് ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 22 മുതൽ 24 വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. ‘ദൈവത്തിലേക്ക് മടങ്ങി വരിക’ എന്നതാണ് തീം. പാസ്റ്റർ അനിൽ അടൂർ, ജാക്സൺ ദാസ്, ജിക്സൺ, ജെറോം, ബിബിൻ, പാസ്റ്റർ ജേക്കബ്, പാസ്റ്റർ അരുൺ, ബിനു എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അഗപ്പെ ഗോസ്‌പൽ മിഷൻ ഭാരവാഹികളായ പാസ്റ്റർ കെയ്സി ജോർജ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ (ജനറൽ സെക്രട്ടറി), പാസ്റ്റർ ജോയ് പാറയ്ക്കൽ (ഡയറക്ടർ) എന്നിവർ പങ്കെടുക്കും.

Previous post കൺവൻഷൻ
Next post ജനറൽ കൺവൻഷൻ