ഐ.സി.പി.എഫ് ക്യാമ്പ്

വയനാട് : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ് നോർത്ത് കേരള റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന 19-ാമത് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ മീനങ്ങാടി ഐ.സി.പി.എഫ് മലബാർ കൗൺസിലിംഗ് സെന്ററിൽ നടക്കും.

ഡോ. ജെയിംസ് ജോർജ്, ഡോ. സജി കുമാർ കെ പി, പ്രൊഫ. എം. കെ ശാമുവേൽ, പാസ്റ്റർ സുധീർ കുറുപ്പ്, അജി മാർക്കോസ്, ഉമ്മൻ പി. ക്ലമെന്റ്സൺ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.

“പാദങ്ങൾ തെരുവിലേക്ക് ” എന്നതാണ് ക്യാമ്പ് തീം. ഐ.സി.പി.എഫ് ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

സുനിൽകുമാർ, സ്റ്റാനി തോമസ്, സിജോ ജോയ്, പ്രിൻസ് തോമസ്, ബിന്നറ്റ് ജോസഫ്, സെൽവ സിംഗ്, ലിജോ തോമസ്, ലിബിൻ ഐസലിൻ തുടങ്ങിയവർ വിവിധ സെക്ഷനുകൾ  ലീഡ് ചെയ്യും

ഇവാ ബോബു ഡാനിയേൽ, പ്രൊഫ. എം. കെ ശാമുവേൽ കോ- ഓർഡിനേറ്റേഴ്സായും വി. ജെ ശാമുവേൽ, സന്തോഷ്‌ ജോർജ്,  റോയ് മാത്യു ചീരൻ, സാം തോമസ്, ഫ്രെൻസ് ജോസ് എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനേഴ്‌സായും പ്രവർത്തിക്കുന്നു.

കൂടതൽ വിവരങ്ങൾക്ക്: 8606 842587

Previous post നിത്യതയിൽ
Next post പഠന സമ്മേളനം