പുതിയ ഭാരവാഹികൾ

ഗുജറാത്ത്‌ : വഡോദര (ബറോഡ) യിലുള്ള പെന്തെക്കോസ് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് 2024-’26 വർഷത്തേക്ക് പുതിയ ഭാരവാഹികളെമുൻ പ്രസിഡന്റ് പാസ്റ്റർ പി. വി. ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌-പാസ്റ്റർ ബിനുമോൻ ബേബി (ഐ.പി.സി. സിറ്റി പ്രയർ ഹാൾ, വഡോദര), വൈസ് പ്രസിഡന്റ്‌- പാസ്റ്റർ വി. എ. അലക്സാണ്ടർ (ശാരോൺ ഫെലോഷിപ്പ് ചർച്ച്, മക്കാർപ്പുര), സെക്രട്ടറി- പാസ്റ്റർ നിഥിൻ ഗുടൈക്കർ (കാർമേൽ ഏ. ജി. ചർച്ച്), ട്രഷറർ- ബ്രദർ എബിസൺ ജേക്കബ് (ശാലോം ഫെല്ലോഷിപ് ചർച്ച്), ജോയിൻ സെക്രട്ടറി- പാസ്റ്റർ മുകേഷ് കുമാർ (ഐ.പി.സി. കലോൾ).

പാസ്റ്റർ ബാബു ശാമുവൽ ഇവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ശാലോം പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് സഭയിൽ മാർച്ച് 24 ഞായറാഴ്ച വൈകിട്ട് നടത്തപ്പെട്ട ജനറൽബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ വി. എ. തോമസ് കുട്ടിയുടെ ആശിർവാദത്തോടെ മീറ്റിംഗ് സമാപിച്ചു. വഡോദര പട്ടണത്തിൽ ആത്മീകവും സാമൂഹീകവുമായ വിവിധ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നേതൃത്വം വഹിച്ചു വരുന്നു.

വാർത്ത : പാസ്റ്റർ ജോബി റ്റി. രാജൻ, സിൽവാസ്സ

Previous post പാസ്റ്റേഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും
Next post കൺവൻഷൻ