ഉപവാസ പ്രാർത്ഥന

വയനാട്:  ഇന്ത്യാ റിവൈവൽ അസംബ്ലി എബെനേസർ ചർച്ചിൻ്റെയും സ്പിരിച്വൽ മൂവ്മെൻ്റ് ഗോസ്പൽ മിനിസ്ട്രീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ കടൽമാട് ഐ.ആർ.എ സഭാഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ ജോൺസൺ മാനന്തവാടി (മുൻ കത്തോലിക്കാ പുരോഹിതൻ), പാസ്റ്റർ പി.സി ജേക്കബ് എന്നിവരെ കൂടാതെ മറ്റ് ദൈവദാസന്മാരും വചന ശുശ്രൂഷകൾ നിർവഹിക്കും.  സ്പിരിച്വൽ മൂവ്മെൻ്റ് ക്വയർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ വത്സൻ വടുവൻചാൽ, സാം ഡേവിഡ്, വർഗീസ് പി. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Previous post കൺവൻഷൻ
Next post നിത്യതയിൽ