പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് പുതിയ ഓവർസിയർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് 11-ാമത് ഓവർസീയറായി പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ സി.സി തോമസിന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ മുളക്കുഴയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ വിനോദ് ജേക്കബ് എന്നീവരും സ്ഥാനാർത്ഥികളായിരുന്നു. നിയുക്ത ഓവർസീയർ പാസ്റ്റർ വൈ. റെജി വേൾഡ് മിഷൻ്റെ അംഗികാരത്തോടെ സെപ്റ്റംബർ ഒന്നിന് ദൈവസഭയുടെ ഓവർസിയറായി ഔദ്യോഗിക ചുമതല ഏൽക്കും. നിലവിൽ കേരള സ്റ്റേറ്റ് അസിസ്റ്റന്റ്റ് ഓവർസീയറുമാണ്. പുനലൂർ മഞ്ഞമൺകാലാ മംഗലത്ത് യോഹന്നാൻ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ വൈ. റെജി. 1993 ൽ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിൽ പഠിക്കുവാൻ ചേർന്നു. 2010 മുതൽ സ്റ്റേറ്റ് കൗൺസിൽ അംഗം. 2 പ്രാവശ്യം ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡി അംഗവുമായിരുന്നു പാസ്റ്റർ റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെൽനായാണ് ഭാര്യ. മക്കൾ. ഡോ. ജോയൽ റെജി, രൂഫസ്.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Luke Chapter 7)