ഫെലോഷിപ് ആശ്രം കൺവൻഷൻ

ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. ഡോൾവനിലെ ഫെലോഷിപ് ആശ്രം നഗറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പാസ്റ്റർമാരായ എം.എസ്. സാമുവെൽ, ആമോസ് സിംഗ്, സാക് വർഗീസ്, നൂറുദ്ദീൻ മുള്ള, ജേക്കബ് തോമസ്, ജോൺ പുളിവേലിൽ, ജാക്സൺ കുര്യൻ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സ്റ്റാൻലി കുമളിയും ഫെലോഷിപ് ആശ്രം ക്വയറും ഗാനശുശ്രൂഷ നയിക്കും. വിവിധ ചാനലുകളിൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
ഫോൺ: +919925310969, +919978560766.

Previous post Article: The purpose of a Church
Next post ഐപിസി റാന്നി വെസ്റ്റ് സെന്റർ കൺവൻഷൻ