സുവിശേഷ വേലയിൽ 50 വർഷം പിന്നിട്ട് പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ

കുമ്പനാട് : പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ശുശ്രൂഷയുടെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട് സുവർണ്ണ ജൂബിലി നിറവിൽ. പ്രഭാഷകൻ, എഴുത്തുകാരൻ, വേദ അധ്യാപകൻ, സഭാ ശുശ്രൂഷകൻ സെന്റർ മിനിസ്റ്റർ എന്നീ നിലകളിൽ ദൈവവേലയിൽ 50 വർഷം അദ്ദേഹം പിന്നിടുകയാണ്.

ഈ അവസരത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലി സ്തോത്ര ശുശ്രൂഷ കിഴക്കൻ ഓതറ ശാരോൻ ചർച്ചിൽ വച്ച് ഒക്ടോബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നു. കേരളത്തിലെ പെന്തെക്കോസ്തു സഭാ നേതാക്കൾ, എഴുത്തുകാർ പ്രസംഗകർ തുടങ്ങിയവർ പങ്കെടുത്ത് പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കും.

ഇടുക്കി കൊച്ചറ ഗ്രാമത്തിൽ നിന്ന് 1974 ൽ ആദ്യം സ്വന്തം അമ്മയോടു സുവിശേഷത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങി. അത് ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്ന ദൈവവചന നിവർത്തിയായി ഭൂമിയുടെ ഒരറ്റം ആയ സ്റ്റെർലിംഗ് പോയിന്റ്ൽ നിന്നു കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിപ്പാൻ കഴിഞ്ഞു. ലോകത്തിലെ അനേക രാജ്യങ്ങളിൽ അനേകം പ്രാവശ്യം സുവിശേഷത്തിന്റെ ദൂതുമായി സഞ്ചരിച്ച് സുവിശേഷ പ്രഭാഷണം നടത്തിയിട്ടുണ്ട്.

Previous post പ്രാർത്ഥനാ സംഗമം
Next post ശുചീകരണ പ്രവർത്തനം