ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കൽപ്പറ്റ : വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ സുവിശേഷ വേലയിലായിരിക്കുന്ന ദൈവദാസന്മാർ ഒരു ഇടവേളയ്ക്കു ശേഷം പ്രാർത്ഥനക്കായി ഒന്നിച്ചു കൂടുന്നു. മാർച്ച് 1മുതൽ 4 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിനു എതിർവശത്തുള്ള (തുർക്കി റോഡ്) ശാരോൻ ഓഡിറ്റോറിയത്തിലാണ് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കുന്നത്. പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ ഏബ്രഹാം ജോസഫ് (പെരുമ്പാവൂർ), ഡോ.കെ. മുരളീധർ (കോയമ്പത്തൂർ), ഡോ.ജേക്കബ് മാത്യു (തൊടുപുഴ), പാസ്റ്റർ കെ.കെ. മാത്യു (മീനങ്ങാടി), പാസ്റ്റർ ജോണി സെബാസ്റ്റ്യൻ (എറണാകുളം) എന്നിവർ പ്രസംഗിക്കും. ഡോ. ബ്ലെസൻ മേമന ഗാനശുശ്രൂഷ നയിക്കും. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ഒന്നിച്ചു കൂടുവാൻ സാധിക്കാതിരുന്ന ദൈവജനത്തിന് ഈ കൂട്ടായ്മകൾ ഒരനുഗ്രഹമായിരിക്കും. സർക്കാരിന്റെ നിയന്ത്രണങ്ങൾ/കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും പ്രാർത്ഥനാ യോഗങ്ങൾ നടത്തുക.

വിശദ വിവരങ്ങൾക്ക്:

പാസ്റ്റർ കെ.ജെ.ജോബ്-9447545387

പാസ്റ്റർ എം.ജെ.ജോൺ-8907637976

Previous post ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി
Next post പാസ്റ്റർ കുത്തേറ്റ് മരിച്ചു