പൊട്ടുകുളം കൺവൻഷൻ

കോട്ടയം : വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് 12-ാമത് കൺവൻഷൻ (പൊട്ടുകുളം കൺവൻഷൻ) ഫെബ്രുവരി 1 മുതൽ 3 വരെ നടക്കും. പാസ്റ്റർമാരായ ടി.എം. സാംകുട്ടി, സജു ചാത്തന്നൂർ, അനീഷ് കാവാലം, കെ.എ. ഏബ്രഹാം, പോൾ ടി.തോമസ്, ഷാജി മാത്യു, സി.ഡി. ഫിലിപ് തുടങ്ങിയവർ വചനം പ്രസംഗിക്കും. മണിമല മഹനയീം വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ രാജേഷ് ജോയി, പാസ്റ്റർ സുനിൽ പി.ജെ, ബ്രദർ രതീഷ് ജോയി എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ : 9747932373

Previous post മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ
Next post Gynecology seminar