ക്രിസ്തീയ സമ്മേളനം

ഉദയ്പൂർ: 50-ാമത് അരാവലി ക്രിസ്തീയ കൺവൻഷൻ മെയ് 20 മുതൽ 22 വരെ മാക്ഡാദേവ് ഗ്രാമത്തിൽ (ഝാഡോൾ തഹസിൽ) ഫിലെദൽഫ്യാ ചർച്ച് അങ്കണത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. റവ. മാത്യു തോമസ് (ഡൽഹി), ഡോ. പോൾ മാത്യൂസ് (ഉദയ്പൂർ) എന്നിവർ വചനം പ്രസംഗിക്കും. പാസ്റ്റർ ആയൂബ് (മഹാരാഷ്ട്ര), ബ്രദർ ശാലോം നായിക് (രാജസ്ഥാൻ) എന്നിവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. യുവജനങ്ങൾക്കായുള്ള പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. മെയ് 20 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കൺവൻഷൻ 22-ന് ഞായറാഴ്ച സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ സുഖ്ലാൽ ഖോഖരിയ
ഫോൺ: 8306975411
പാസ്റ്റർ ഏബ്രഹാം ചെറിയാൻ
ഫോൺ: 9783536288
ഓഫീസ്: 0294-2431287

Previous post ചർച്ചുകൾ തകർക്കണം: പ്രമോദ് മുത്തലിക്
Next post മതം മാറ്റം തടയുന്നതിന് ഓർഡിനൻസ്