കോൺഫറൻസ്

എഡ്മണ്ടൺ : കാനഡയിലെ വെസ്റ്റേൺ മലയാളി  പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് 2022 ആഗസ്റ്റ് മാസം 4 മുതൽ 7 വരെ എഡ്മണ്ടനിലെ ലൈഫ് ചർച്ചിൽ (4461 50 Street, Edmonton, Alberta T6L 7A3) വച്ച് നടക്കും.
ഈ കോൺഫറൻസിൽ റവ.വില്യം ലീ, റവ. മോനിസ് ജോർജ് തുടങ്ങിയ അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു.
HOLY SPIRIT- Restart Reconnect Refresh എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തീം. ഈ കോൺഫറൻസിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.
ഈ വർഷത്തെ കോൺഫറൻസ് ഹെഡ് കോർഡിനേറ്ററായ റവ. ഡിനോ സ്കറിയയുടെ നേതൃത്വത്തിൽ കോൺഫറൻസിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 780 977 3092 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous post എ.ജി. റാന്നി ഈസ്റ്റ് സെക്ഷൻ ഭാരവാഹികൾ
Next post ഗുജറാത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും