എ.ജി. റാന്നി ഈസ്റ്റ് സെക്ഷൻ ഭാരവാഹികൾ

റാന്നി : അസംബ്ലീസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ്‌ സെക്ഷന്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജയപ്രകാശ് ആർ, പാസ്റ്റർ ഷിനു വി. ശമുവേൽ (സെക്രട്ടറി), പാസ്റ്റർ എബ്രഹാം വർഗീസ് (ട്രഷറർ), ജിജു കെ. എബ്രഹാം, കെ. എ. മാത്യു (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജൂലൈ 11 ന് നടന്ന തിരഞ്ഞെടുപ്പിനു മേഖല ഡയറക്ടർ റവ. സജി. എസ് നേതൃത്വം നൽകി.

Previous post ലോക ജനസംഖ്യാ ദിനം
Next post കോൺഫറൻസ്