പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വത്തെ കൗൺസിൽ പ്രഖ്യാപിച്ചു.  ചെയർമാനായി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കണ്ണംമ്പള്ളി ശാരോൻ സഭയുടെ ശുശ്രൂഷകനും യുവജന സംഘടനയായ സിഇഎം-ന്റെ മുൻ ജനറൽ പ്രസിഡന്റും മികച്ച സംഘാടകനുമാണ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം. വൈസ് ചെയർമാന്മാരായി പാസ്റ്റർ ബെൻസൻ ഡാനിയേൽ ഗുജറാത്ത് (പ്രാർത്ഥനാ ധ്വനി ഡയറക്ടർ), പാസ്റ്റർ ജിജോ യോഹന്നാൻ പുനലൂർ എന്നിവരും ജനറൽ സെക്രട്ടറിയായി സാം ജി കോശിയെയും (മണക്കാല) ജനറൽ ട്രഷറർ ആയി ബിജു സി.നൈനാനെയും (പുന്നവേലി) തിരഞ്ഞെടുത്തു.

പാസ്റ്റർ കുരുവിള സൈമൺ പ്രമോഷണൽ സെക്രട്ടറിയായും (ബാംഗ്ലൂർ) ബ്രദർ സന്തോഷ് കൊറ്റാമം കോ-ഓർഡിനേറ്ററായും ബ്രദർ ഷിബു അലക്സ് പൂയപ്പള്ളി പബ്ലിസിറ്റി കൺവീനറായും നിയമിതരായി.

Previous post ആരോഗ്യ നിലയിൽ പുരോഗതി
Next post സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി