പരസ്യ യോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ (ആർ.വൈ.എം) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15-ന് രാവിലെ 10 മണി മുതൽ പരസ്യ യോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനവും നടക്കും. കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ. സഭയുടെ സഹകരണത്തോടെ വാഴൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോൺ ജോസഫ് (ആർ.വൈ.എം പ്രസിഡന്റ്), ബ്രദർ ഷിനു ജേക്കബ് (സെക്രട്ടറി), പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാബു എം. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

Previous post അനുമോദന സമ്മേളനം
Next post ഫ്രീഡം ഫെസ്റ്റ്