സൺ‌ഡേ സ്കൂൾ ക്യാമ്പ്

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ സൺ‌ഡേ സ്കൂൾ ക്യാമ്പിനു ഇന്നു തുടക്കം.  ഏപ്രിൽ 19 വരെ മാവേലിക്കര ഐ ഇ എം ക്യാമ്പ് സെന്ററിൽ വച്ചു നടക്കുന്ന ക്യാമ്പിൽ സൂപ്രണ്ട് റവ ടി. ജെ സാമൂവേൽ, അസി. സൂപ്രണ്ട് റവ. ഐസക് വി. മാത്യു, സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, ട്രഷറർ റവ.പി. കെ ജോസ് തുടങ്ങിയവരോടൊപ്പം നിരവധി ദൈവ ദാസി ദാസന്മാർ ക്ലാസുകൾ നയിക്കും. ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡയറക്ടർ സുനിൽ പി. വർഗീസ് ജനറൽ കൺവീനറായി സെക്രട്ടറി ജോൺസൻ ടി, ട്രഷറർ ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

Previous post നിത്യതയിൽ
Next post വി.ബി.എസ്