കൺവൻഷൻ

ഉദയ്‌പുർ: 52-ാമത് അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 4 മുതൽ 7 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 4-ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം 7-ന് (ഞായർ) രാവിലെ 8 മണി മുതൽ നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും. നാല് ദിവസത്തെ വിവിധ സെഷനുകളിൽ പാസ്റ്റർ ചെറിയാൻ പിള്ള (ബാംഗ്ലൂർ), റവ. ഫിന്നി ഫിലിപ്പ് (ഉദയ്‌പുർ) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. പാസ്റ്റർ ഇയ്യോബ് (മഹാരാഷ്ട്ര) സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

പാസ്റ്റർ സുഖ്ലാൽ ഖോഖരിയ പാസ്റ്റർ എബ്രഹാം ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനങ്ങളുടെ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകർ പ്രാർത്ഥന അഭ്യർത്ഥിച്ചു.

Previous post ഉപവാസ പ്രാർത്ഥന
Next post ഉന്നത വിജയം