പി.എം.ജി. യൂത്ത്‌സ് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പി.എം.ജി.യൂത്ത്‌സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ദാനിയേൽ യോഹന്നാൻ (പ്രസിഡന്റ്), ബ്രദർ സാമുവേൽ ജി.തോമസ് (സെക്രട്ടറി), ബ്രദർ ജിബിൻ മാത്യു (ട്രഷറർ), സിബി അച്ചൻ കുഞ്ഞ്, പാസ്റ്റർ എസ്.കെ. പ്രസാദ് (മെമ്പേഴ്സ്)...

ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്

എറണാകുളം : ക്രിസ്തീയ സംഗീത മേഖലയിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്നവരുടെ സംയുക്ത വേദിയായ ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ്പിന്റെ (സി.എം.എഫ്) ഉദ്ഘാടനം ഇന്നു വൈകിട്ട് 7-ന് ജെയിംസ് വർഗീസ് IAS നിർവഹിക്കും. പ്രശസ്ത ഗായകൻ ജോളി എബ്രഹാം (ചെന്നൈ) വെബ്സൈറ്റ് പ്രകാശനം ചെയ്യും....

അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട്: വടുവൻചാൽ ആപ്പാളം സ്വദേശി പാസ്റ്റർ ബൈജു പി.റ്റി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മാനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു. എന്നാൽ നിലവിൽ അൽപ്പം സീരിയസ് അവസ്ഥയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കോ അടിയന്തിരമായി മാറ്റുവാൻ മാനന്തവാടി ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കയാണ്....

‘ശാലോം ബുക്ക് സ്റ്റോർ’ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, പാട്ടുപുസ്തകങ്ങൾ, ക്രൈസ്തവ പുസ്തകങ്ങൾ, പഠന പുസ്തകങ്ങൾ തുടങ്ങിയവയുടെ ശേഖരവുമായി കോഴിക്കോട്ട് പുതിയൊരു ക്രിസ്ത്യൻ ബുക്ക് സ്റ്റാൾ ആരംഭിച്ചിരിക്കുന്നു. പാളയം ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തനമാരംഭിച്ച 'ശാലോം ബുക്ക് സ്റ്റോറി'ൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള ബൈബിളുകളും...

പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ (PICC) അംഗങ്ങൾ പാസ്റ്റർ ഒ.എം.രാജുക്കുട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേരളത്തിലെ പെന്തക്കോസ്തു സഭകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഐപിസി, ഡബ്ല്യു.എം.ഇ, ശാരോൻ ഫെലോഷിപ്, ചർച്ച് ഓഫ് ഗോഡ്...

കേരള സർക്കാരിന്റെ ഹരിത മിത്ര അവാർഡ് പാസ്റ്റർക്ക്

തിരുവല്ല: കേരള സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള 'ഹരിത മിത്ര' അവാർഡിന് പെന്തക്കോസ്തു പാസ്റ്റർ അർഹനായി. ഇരവിപേരൂരിൽ പ്രവർത്തിക്കുന്ന ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിനാണ് (പ്രിൻസ്) ഈ നേട്ടം കൈവന്നിരിക്കുന്നത്. ഗിൽഗാൽ ആശ്വാസ ഭവൻ വളപ്പിൽ സ്വന്തമായി...

അമേരിക്കയിൽ പുതിയ ഭരണ യുഗം: ബൈഡൻ- കമല ഹാരിസ് അധികാരേമേറ്റു

വാഷിങ്ടൻ: അമേരിക്കയിൽ പുതുയുഗപ്പിറവി. ഇനി ബൈഡൻ-ഹാരിസ് യുഗം. യു.എസ്. ചരിത്രത്തിൽ ഏറ്റവും വാശിയേറിയ മത്സര സ്വഭാവത്തോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അതുകൊണ്ടു തന്നെ ലോകത്തെ മുൾമുനയിൽ നിർത്തിയ ആകാംക്ഷയ്ക്കും ആശങ്കകൾക്കും ചൂടേറിയ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ...

ആപ്കോൺ സംയുക്ത ആരാധന ജനുവരി 22-ന്

അബുദാബി: അബുദാബിയിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ ആപ്കോണിന്റെ (അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷഷൻ-APCCON) ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധന ജനുവരി 22-ന് നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 7 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ 22 ആപ്കോൺ...

എക്സൽ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ദേശീയ പ്രാർത്ഥനാ സംഗമം

ന്യൂഡൽഹി: ഭാരതത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ കുഞ്ഞുങ്ങളുടെ ദേശീയ പ്രാർത്ഥനാ സംഗമം ജനുവരി 26-ന് നടക്കുന്നു. കുട്ടികളുടെ ഇടയിലെ സജീവ പ്രവർത്തനമായ എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 26 ദേശീയ പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 10...

97ാമത് കുമ്പനാട് കൺവൻഷന് ഓൺലൈനിൽ തുടക്കം

തിരുവല്ല: 2021-ലെ കുമ്പനാട് കൺവൻഷന് ഇന്നലെ തുടക്കമായി. ജനുവരി 17 മുതൽ 24 വരെ നടക്കുന്ന 97-ാമത് ഐ.പി.സി കുമ്പനാട് കൺവൻഷൻ കോവിഡിന്റെ സാഹചര്യത്തിൽ ഇക്കുറി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 7-ന് പാസ്റ്റർ പി.ജെ. ദാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...